BREAKING NEWS
Search

തിരൂര്‍ യാസിന്‍ കൊലക്കേസ്: ഇരുപത് വര്‍ഷമായി ഒളിവിലായിരുന്ന പ്രതി സുരേന്ദ്രന്‍ പിടിയില്‍

മലപ്പുറം: ഇരുപത് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന തിരൂര്‍ യാസിന്‍ കൊലക്കേസ് പ്രതി സുരേന്ദ്രനെ പോലീസ് പിടികൂടി. ഇരുപതുവര്‍ഷം മുമ്പ് 1998ലാണ് തിരൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന യാസിന്‍
കൊല്ലപ്പെട്ടത്. മതം മാറിയ വിരോധത്തില്‍ സുരേന്ദ്രനടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ആറംഗസംഘം യാസിറിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഈ കേസിന്റെ വിചാരണ നടപടികള്‍ക്കിടെ ഒരു പ്രതിയായ ബി.പി.അങ്ങാടി സ്വദേശി രവി കൊല്ലപ്പെട്ടിരുന്നു.

കേസില്‍ മറ്റു അഞ്ചു പ്രതികളേയും പിടികൂടിയെങ്കിലും സുരേന്ദ്രന്‍ അന്ന് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പിന്നീട് വിദേശത്തുനിന്ന് വന്നെങ്കിലും സുരേന്ദ്രന്‍ തിരൂരിലേക്ക് വരാതെ കര്‍ണ്ണാടകയില്‍ തങ്ങി. കുടകില്‍ ഒളിവില്‍ ജോലിചെയ്തു വരുന്നതിനിടയില്‍ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “തിരൂര്‍ യാസിന്‍ കൊലക്കേസ്: ഇരുപത് വര്‍ഷമായി ഒളിവിലായിരുന്ന പ്രതി സുരേന്ദ്രന്‍ പിടിയില്‍