ന്യൂഡല്‍ഹി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. ആന്ധ്രാപ്രദേശി...
ന്യൂഡല്‍ഹി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചാണ് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചത്.
ടി.ഡി.പി പോളിറ്റ് ബ്യൂറോ ഒറ്റക്കെട്ടായാണ് മുന്നണി വിടാനുള്ള തീരുമാനമെടുത്തത്. നരേന്ദ്രമോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിക്കുകയായിരുന്നു.
നേരത്തെ ആന്ധ്രാപ്രദേശിന്റെ പ്രത്യേക പരിഗണന വിഷയത്തിലുള്ള എതിര്‍പ്പ് മൂലം ടി.ഡി.പി അംഗങ്ങളായിരുന്ന കേന്ദ്രമന്ത്രിമാര്‍ രാജിവച്ചിരുന്നു. എന്‍.ഡി.എ മന്ത്രിസഭയിലെ ടി.ഡി.പി ഗജപതി രാജു, വൈഎസ് ചൗധരി എന്നിവരായിരുന്നു രാജിവച്ചത്
ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അനുനയത്തിന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സമ്മര്‍ദ്ദതന്ത്രമെന്ന നിലയിലായിരുന്നു കേന്ദ്രമന്ത്രിമാരെ ടി.ഡി.പി പിന്‍വലിച്ചത്. എന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവിയടക്കമുള്ള വിഷയങ്ങളില്‍ അനുകൂല നിലപാടെടുക്കാന്‍ കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി ആവര്‍ത്തിച്ചതോടെയാണ് ടി.ഡി.പി മുന്നണി വിട്ടത്. എന്നാല്‍ സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് ജെയ്റ്റ്ലി ഉറപ്പ് നല്‍കിയെങ്കിലും അനുനയത്തിന് ടി.ഡി.പി തയ്യാറായില്ല.
വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ആന്ധ്രയില്‍ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യങ്ങളും പാര്‍ട്ടിയുടെ കടുത്ത തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ അധീനതയിലുണ്ടായിരുന്ന ഒരു പ്രധാന സംസ്ഥാനമാണ് ഇപ്പോള്‍ അവര്‍ക്ക് കൈവിട്ടു പോകുന്നത്. യുപിയിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ടി.ഡി.പിയുടെ മുന്നണി വിടലും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
COMMENTS