ചെന്നൈ: പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും ആന്റ...
ചെന്നൈ: പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും ആന്റി പൈറസി സെല്‍ പിടികൂടി. ഇതോടൊപ്പം തന്നെ ഡിവിഡി റോക്കേഴ്സ് ടീമും അറസ്റ്റിലായി.
അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ വിമാനം, പുലിമരുകന്, രാമലീല എന്നീ സിനിമകളുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ അണിയറക്കാര്‍ പൊലീസിന് നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
മലയാളമടക്കമുള്ള സിനിമകളുടെ റിലീസ് ദിവസം തന്നെ കോപ്പികള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതായിരുന്ന ഇവരുടെ ബിസിനസ് രീതി. തമിഴ് സിനിമാ ലോകത്തും ഏറെ തലവേദനയുണ്ടാക്കിയ സൈറ്റായിരുന്നു തമിഴ് റോക്കേഴ്സ്.
ലക്ഷക്കണക്കിന് രൂപയാണ് ഇന്റര്‍നെറ്റിലൂടെ പ്രതികള്‍ സമ്പാദിച്ചിരുന്നത്. നിരവധി ഡൊമെയ്നുകള്‍ സംഘടിപ്പിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. റോക്കേഴ്സിന്റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന് നിരോധിച്ചാല്‍ ഉടന്‍ തന്നെ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ അപ് ലോഡ് ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.
ചുരുങ്ങിയ കാലയളവില്‍ ലക്ഷക്കണക്കിന് രൂപയാണ് തമിഴ് റോക്കേഴ്സ് സമ്പാദിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളുടെ കോപ്പി സൈറ്റില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ആളുകള്‍ സൈറ്റ് സന്ദര്‍ശിക്കുന്നതിനനുസരിച്ച് ഇവര്‍ക്ക് വരുമാനമെത്തും. വിവിധ പരസ്യ ഏജന്‍സികള്‍ വഴി സൈറ്റില്‍ പരസ്യങ്ങള്‍ സ്വീകരിച്ചാണ് ഇവര്‍ വരുമാനമാര്‍ഗം കണ്ടെത്തുന്നത്. ഏജന്‍സികള്‍ മുഖേന പണം ഇവരുടെ അക്കൗണ്ടുകളിലേക്കെത്തും. ഇവരുടെ സൈറ്റിലുള്ള പരസ്യങ്ങളുടെ വരുമാനം പോകുന്ന അക്കൗണ്ടുകള്‍ കണ്ടെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്.
COMMENTS