ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ഭൂമിയിടപാട് കേസി...
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി വിലയിരുത്തി. ഭൂമിയിടപാട് കേസിലെ എഫ്.ഐ.ആര് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നടപടിക്കെതിരായുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഈ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കര്‍ദ്ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഷൈന്‍ വര്‍ഗ്ഗീസും ഇടനിലക്കാരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാര്ട്ടിന് പയ്യപ്പള്ളിലുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ലെങ്കില്‍ അപ്പോള്‍ ഈ കേസ് പരിഗണിക്കാമെന്ന ഉറപ്പില്‍ സുപ്രീംകോടതി രണ്ട് ഹര്‍ജികളും തീര്‍പ്പാക്കുകയായിരുന്നു.
COMMENTS