തിരുവനന്തപുരം: വര്‍ക്കല ഭൂമി ഇടപാട് വിവാദത്തിന് പിന്നാലെ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഇടപെട്ട കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ദാനത്തെ...
തിരുവനന്തപുരം: വര്‍ക്കല ഭൂമി ഇടപാട് വിവാദത്തിന് പിന്നാലെ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഇടപെട്ട കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ദാനത്തെക്കുറിച്ചും വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് റവന്യു മന്ത്രി നിര്‍ദ്ദേശം നല്കി.
തിരുവനന്തപുരത്ത് കുറ്റിച്ചല്‍ പഞ്ചായത്തിലെ വില്ലേജ് രേഖകളിലും പഞ്ചായത്ത് രജിസ്റ്ററിലും പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ചന്തപ്പറമ്പിനോട് ചേര്‍ന്നുള്ള 83 സെന്റ് പുറമ്പോക്കില്‍ പത്ത് സെന്റ് സമീപത്ത് താമസിക്കുന്ന നസീറിന്റെ ആവശ്യപ്രകാരം കളക്ടര്‍ പതിച്ചു നല്‍കിയതാണ് രണ്ടാമത്തെ വിവാദത്തിന് കാരണമായിരിക്കുന്നത്.
വര്‍ഷങ്ങളായി നടക്കുന്ന അവകാശ തര്‍ക്കത്തിനിടെ നസീറിന്റെ അപേക്ഷ ഏഴ് തവയാണ് റവന്യു പഞ്ചായത്ത് അധികൃതര്‍ തള്ളിയത്. ഏറ്റവും ഒടുവില്‍ 2015ല്‍ അന്നത്തെ സബ് കളര്‍ക്ക് മുന്നിലെത്തിയ നസീറിന്റെ അപേക്ഷയിന്മേല് തഹസില്‍ദാര്‍ നല്കിയ മറുപടിയില്‍ വരെ സ്ഥലം പഞ്ചായത്ത് പുറമ്പോക്കെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
ഈ സാഹചര്യം നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് നേതൃവുമായി അടുത്ത ബന്ധമുള്ള നസീറിന് അയാളുടെ മാത്രം ഭാഗം കേട്ട് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭൂമി പതിച്ചു നല്‍കിയിരിക്കുന്നത്.
എന്നാല്‍ വര്‍ക്കല ഭൂമി ഇടപാട് പോലെ തന്നെ രേഖകളും നിയമങ്ങളും അനുസരിച്ച് മാത്രമാണ് കോട്ടൂരിലെ ഭൂമിയും വിട്ട് കൊടുത്തതെന്നാണ് സബ്കളക്ടര്‍ ദിവ്യ.എസ്.അയ്യരുടെ വിശദീകരണം.
COMMENTS