തളിപ്പറമ്പ: കീഴാറ്റൂരില്‍ മറ്റൊരു വീടിനു നേരെയും ആക്രമണം. നെല്‍വയല്‍ നികത്തി ബൈപ്പാസ് പണിയുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് ...
തളിപ്പറമ്പ: കീഴാറ്റൂരില്‍ മറ്റൊരു വീടിനു നേരെയും ആക്രമണം. നെല്‍വയല്‍ നികത്തി ബൈപ്പാസ് പണിയുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനു നേരെ കല്ലെറിഞ്ഞതിനു പിന്നാലെയാണ് സമീപത്തുള്ള മറ്റൊരു വീടും ആക്രമിക്കപ്പെട്ടത്.
സുരേഷ കീഴാറ്റൂരിന്റെ വീട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി സ്ഥാപിച്ചിരുന്ന വീടാണ് ആക്രമിച്ചത്. വീടിന്റെ ജനലുകളാണ് തകര്‍ത്തത്.
വീട് ആക്രമിച്ചതോടൊപ്പം ഭീഷണിക്കത്തും കിട്ടിയിട്ടുണ്ട്. പ്ലാത്തോട്ടത്തെ വിജേഷിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് കത്ത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കീഴാറ്റൂര്‍ സുരേഷിന്റെ വീട് ആക്രമിക്കപ്പെട്ടത്. രണ്ടു ബൈക്കുകളിലെത്തിയ സംഘം നടത്തിയ കല്ലേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിരുന്നു.
കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉറങ്ങിക്കിടന്ന മുറിയുടെ ജനലുകളാണ് തകര്‍ത്തത്. ആക്രമത്തില്‍ ആര്‍ക്കും പരിക്കില്ല.
വീട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ അവ്യക്തമാണ്. അതിനു പിന്നാലെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്ന വീടും ആക്രമിക്കപ്പെട്ടത്.
Keywords: Keezhattor, Kerala, stoning,strike

COMMENTS