കൊച്ചി: സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മ...
കൊച്ചി: സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ജസ്റ്റീസ് ശിവരാജനെ സോളാര്‍ കേസ് അന്വേഷണ കമ്മീഷനായി നിയമിച്ച കാബിനറ്റ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. അതിനുള്ള മറുപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് തയ്യാറാക്കിയ നോട്ടാണ് കാണാതായിരിക്കുന്നത്. അജണ്ടയ്ക്ക് പുറത്തുള്പ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്തതെന്നും അതിനാലാണ് മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകള്‍ക്കൊപ്പം ഈ നോട്ട് കാണാത്തതെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

COMMENTS