തിരുവനന്തപുരം സിസ്റ്റര്‍ അഭയവധക്കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ കേ...
തിരുവനന്തപുരം സിസ്റ്റര്‍ അഭയവധക്കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി.
എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റര്‍ സ്റ്റെഫിയും വിചാരണ നേരിടണം. പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം സിബിഐ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
26 വര്‍ഷം മുന്‍പ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിബിഐ പ്രതികളാക്കിയ തങ്ങളെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് കാണിച്ച് പ്രതികളായ വൈദികരും കന്യാസ്ത്രീയും ഏഴ് വര്‍ഷം മുന്‍പാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ കേസിലെ മറ്റൊരു കക്ഷിയായ ജോമോന് പുത്തന്‍പുരയ്ക്കല്ലിന് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സിബിഐയുടെ ആത്മാര്‍ഥതയില്ലായ്മയാണ് രണ്ടാം പ്രതിയുടെ മോചനത്തിന് കാരണമായതെന്ന് ജോമോന് പുത്തന്‍ പുരയ്ക്കല്‍ പ്രതികരിച്ചു.
കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു പ്രതികളെ കണ്ടിരുന്നുവെന്നുള്ള മൊഴിയിലെ പാളിച്ചയാണ് ഇതിനു കാരണം.
കൊലപാതകം നടന്ന ദിവസം മോഷണത്തിനായി കോണ്‍വെന്റിലെത്തിയ രാജു പ്രതികളിലെ രണ്ടു പേരെ തിരിച്ചറിഞ്ഞതായി പറയുന്നുണ്ട്. എന്നാല്‍ ഫാദര്‍ ജോസ് പുതൃക്കയിലിനെ രാജുവിന്
വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ല.
പ്രതിക്ക് അനുകൂലമായ ഈ മൊഴി പ്രതിരോധിക്കാന്‍ സിബിഐ ശ്രമിച്ചില്ലെന്ന് ജോമോന് പുത്തന്‍ പുരയ്ക്കല്‍ ആരോപിക്കുന്നു.

COMMENTS