കൊച്ചി: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഈ മാസം 23ന് സര്‍ക്കാരിന്റെ അപ്പീല്‍ കോടത...
കൊച്ചി: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഈ മാസം 23ന് സര്‍ക്കാരിന്റെ അപ്പീല്‍ കോടതി വീണ്ടും പരിഗണിക്കുന്നതു വരെയാണ് സ്റ്റേ ചെയ്തിട്ടുള്ളത്. ഷുഹൈബിന്റെ കുടുംബം നല്കിയ ഹര്‍ജിയില്‍ നേരത്തെ ജസ്റ്റീസ് കമാല്‍ പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ അപ്പീലിലാണ് ഡിവിഷന് ബെഞ്ച് ഈ നടപടിയെടുത്തത്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് സക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കാനുള്ള അധികാരമില്ലെന്നും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പഴയ മദ്രാസ് പ്രവിശ്യയുടെ കീഴിലുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതിക്ക് അവിടെ നിന്നുള്ള കേസുകളുടെ കാര്യത്തില്‍ അപ്പീലിന് അധികാരമില്ലെന്നും ഇത് പരിഗണിക്കേണ്ടത് സുപ്രീംകോടതിയാണെന്നും ഷുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു.
ഈ നിയമ പ്രശ്നം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഡിവിഷന് ബെഞ്ച് അറിയിക്കുകയും തുടര്‍ന്ന് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യുകയുമായിരുന്നു.

COMMENTS