കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള പോലീസിന്റെ അന്വേ...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്റെ കുടുംബം നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിധിയുണ്ടായത്.
രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിനുനേരെ ഉണ്ടായത്. കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസനാപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നു വരെ ചോദിച്ചു.
അതേസമയം ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. രാവിലെ ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രിയും നിയമസഭയില്‍ സ്വീകരിച്ചത്. പൊലീസ് കേസ് തെളിയിച്ച് കഴിഞ്ഞെന്നും പ്രതികള്‍ എല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും ആയുധങ്ങള്‍ കണ്ടെടുത്തെന്നും മുഖ്യമന്ത്രി രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതേ കാര്യങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകനും ഹൈക്കോടതിയില്‍ പറഞ്ഞത്. ഇതെല്ലാം പിന്തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
COMMENTS