അമേരിക്ക: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ് ഉണ്ടായി. മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്കൂളിലാണ് വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കു നേരെ നിറയ...
അമേരിക്ക: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ് ഉണ്ടായി. മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്കൂളിലാണ് വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തില്‍ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. ഇതില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഓസ്റ്റിന്‍ വ്യാറ്റ് റോളിന്‍സ് എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമണം നടത്തിയത്. നേരത്തെ ഫ്ളോറിഡയിലെ ഒരു സ്കൂളിലും വെടിവയ്പ്പ് നടന്നിരുന്നു.
സെമി ഓട്ടോമാറ്റിക്കായ കൈ തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വെടിയേറ്റ 14 കാരന്റെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
ആക്രമണം നടത്തിയ 17 കാരന് ഓസ്റ്റിന്‍ വ്യാറ്റ് റോളിന്‍സിന് സ്കൂള്‍ റിസോഴ്സ് ഓഫീസര്‍ ബ്ലെന് ഗാസ്കില്ലിന്റെ വെടിയേറ്റെന്നും ഇയാള്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ഫ്ളോറിഡ സ്കൂളിലെ വെടിവയ്പ്പിന് ശേഷം അമേരിക്കയില്‍ തോക്കുകളുടെ ലൈസന്‍സ് നിയന്ത്രണം വേണമെന്ന വാദം ശക്തമാകുമ്പോഴാണ് മറ്റൊരു ആക്രമണം കൂടി ഇവിടെ നടന്നിരിക്കുന്നത്.
COMMENTS