തിരുവനന്തപുരം: കേരളത്തില്‍ പട്ടികജാതി ഫണ്ട് ചെലവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന് അഭിപ്രായപ്പെട്ടു. കേരള...
തിരുവനന്തപുരം: കേരളത്തില്‍ പട്ടികജാതി ഫണ്ട് ചെലവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന് അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തിയ കമ്മീഷന് ഫണ്ട് ചെലവാക്കുന്നതില്‍ ഗുരുതര കൃത്യവിലോപം നടന്നതായി കണ്ടെത്തി. ഇത്തരം കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന് മുന്നറിയിപ്പ് നല്കി.
ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവമാണ് ഫണ്ട് വിനിയോഗം കാര്യക്ഷമമായി നടക്കാത്തതിന് കാരണമായി ദേശീയ പട്ടിക ജാതി കമ്മീഷന് കണ്ടെത്തിയിരിക്കുന്നത്.
കര്‍ണ്ണാടക, ആന്ധ്ര , തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫണ്ട് ചെലവാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തിന് മുന്‍പാണ് ഫണ്ട് ചെലവഴിക്കേണ്ടത്.
പട്ടികജാതിക്കാര്‍ക്ക് വീട് വയ്ക്കാനുള്ള പദ്ധതികളും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
COMMENTS