റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസിനു നല്കിയ അഭിമുഖം ശ്രദ്ധിക്കപ്പെടുന്നു. സ്ത്രീക...
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസിനു നല്കിയ അഭിമുഖം ശ്രദ്ധിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ലെന്നും മാന്യമായ വസ്ത്രം ഏതെന്ന് അവര്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നുമാണ് മുഹമ്മദ് ബിന്‍ സല്മാന് അഭിമുഖത്തില്‍ പറഞ്ഞത്. ഇനി മുതല്‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അറബ് മേഖലയിലെ പ്രശ്നങ്ങളിലും, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും തന്റെ നയം വ്യക്തമാക്കുന്ന മുഹമ്മദ് ബിന്‍ സല്മാന് അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നതെന്നും ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചെന്നും പണം തിരിച്ചു പിടിക്കുക എന്നതിനപ്പുറം അഴിമതിക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതിലൂടെയെന്നും പറഞ്ഞു.
ഇറാന് `ആണവായുധ നിര്‍മ്മാണം തുടര്‍ന്നാല്‍ സൗദിയും ആണവായുധം നിര്‍മ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി മുതല്‍ തിയേറ്ററുകളിലും സ്ത്രീപുരുഷ സമത്വം ഉണ്ടാകും. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്കൂളുകളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS