കൊല്ലം : ചാത്തന്നൂരിനടുത്ത് ബൈക്കില്‍ കാറിച്ചു വീണ കുടുംബത്തിനു മേലേ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി ചാത്തന്നൂര്‍ സ്വദേശികളായ ഷിബു (35), ഭാ...
കൊല്ലം : ചാത്തന്നൂരിനടുത്ത് ബൈക്കില്‍ കാറിച്ചു വീണ കുടുംബത്തിനു മേലേ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി ചാത്തന്നൂര്‍ സ്വദേശികളായ ഷിബു (35), ഭാര്യ സിജി (30), മകന് അനന്ദു (10) എന്നിവര്‍ മരിച്ചു.
അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഉച്ചക്ക് 2.30ന് ദേശീയപാതയില്‍ തിരുമുക്കിലായിരുന്നു അപകടം.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ഷിബുവും കുടുംബവും. കാറിടിച്ച് ഇവര്‍ റോഡില്‍ വീഴുകയായിരുന്നു. ഇവര്‍ക്കു മേലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറുകയായിരുന്നു.
കാറിന്റെ അമിത വേഗമാണ് അപകടകാരണമായത്. ബസ്സും അതിവേഗത്തിലായിരുന്നു. റോഡില്‍ വീണവര്‍ക്ക് എഴുന്നേല്ക്കാന് പോലും കഴിയും മുന്‍പ് ബസ് പാഞ്ഞുകയറിയിരുന്നു.
COMMENTS