ചെന്നൈ: ബിജെപിയെ തള്ളിപ്പറഞ്ഞ് രജനീകാന്ത് രംഗത്തുവന്നു. ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന് രജനികാന്ത് തുറന്നു പറഞ്ഞു. ചെന്നൈയില്‍ വിളിച...
ചെന്നൈ: ബിജെപിയെ തള്ളിപ്പറഞ്ഞ് രജനീകാന്ത് രംഗത്തുവന്നു. ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന് രജനികാന്ത് തുറന്നു പറഞ്ഞു. ചെന്നൈയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് രജനി ബി.ജെ.പിയെ തള്ളിപ്പറഞ്ഞത്.
വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നടത്തുന്ന തമിഴ്നാട് രഥയാത്രയെയും രജനി തള്ളിപ്പറഞ്ഞു. വി.എച്ച്.പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ലെന്നും പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങള്‍ അത് പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബി.ജെ.പിയെ തള്ളി രംഗത്തുവരുന്നത്. പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബി.ജെ.പി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
രജനി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.
COMMENTS