ഹൈദരാബാദ്: തിയേറ്റര്‍ റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി തന്റെ പുതിയ സിനിമയ...
ഹൈദരാബാദ്: തിയേറ്റര്‍ റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി തന്റെ പുതിയ സിനിമയുമായി എത്തുന്നു. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് രാജമൗലിയുടേതായി വരാന്‍ പോകുന്നത്. രണ്ട് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിലെ നായിക സാമന്തയാണ്.
ചിത്രത്തിന്റെ പ്രത്യേക ഫോട്ടോ ഷൂട്ടിനായി എസ്.എസ് രാജമൗലിയും രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ഇപ്പോള്‍ ലോസ് ആഞ്ചല്‍സിലാണ്.
രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
തെലുങ്കില്‍ ഒരുക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും റിലീസ് ചെയ്യും.
COMMENTS