Search

ബംഗ്ലാദേശ് വിമാനം നേപ്പാള്‍ തലസ്ഥാനത്തെ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു, 50 മരണം., 17 പേരെ രക്ഷപ്പെടുത്തി



കാഠ്മണ്ഡു: ബംഗ്ലാദേശ് വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് 50 പേര്‍ മരിച്ചു. 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരും ജീവനക്കാരുമായി 71 പേര്‍ വിമാനത്തിലുണ്ടായിരുന്നു.

യുഎസ് ബംഗ്ലാ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. ഢാക്കയില്‍ നിന്നു വന്ന വിമാനം കാഠ്മണ്ഡുവില്‍ ഇറങ്ങുന്നതിനിടെയാണ് മൂക്കുകുത്തി നിയന്ത്രണം വിട്ട് വിമാനത്താവളത്തിന്റെ മതിലില്‍ ചെന്നിടിച്ച് തീപിടിക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് വക്താവ് ബൈരെന്ദ്ര പ്രസാദ് ഷെറസ്ത പറഞ്ഞു. ഉച്ചകഴിഞ്ഞ് 2.20 നായിരുന്നു ദുരന്തം.

17 വര്‍ഷം പഴക്കമുള്ളതാണ് അപടകത്തില്‍ പെട്ട വിമാനം. ദുരന്തത്തിനു മുന്‍പ് 4,400 അടി താഴ്്ന്നു വന്ന വിമാനം പിന്നെയും 6,600 അടി ഉയരത്തിലേക്കു പോയിരുന്നു. പിന്നീടാണ് ലാന്‍ഡിംഗിനു ശ്രമിച്ചത്.


ദുരന്തത്തെ തുടര്‍ന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇവിടേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. സൈന്യം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

വിമാന അപകടങ്ങള്‍ക്കു കുപ്രസിദ്ധമാണ് നേപ്പാളിലെ താവളങ്ങള്‍. ചെറു വിമാനങ്ങളാണ് കൂടുതലും ഇവിടെ അപകടത്തില്‍ പെടാറുള്ളത്.

1992 ല്‍ തായ്‌ലന്‍ഡില്‍ നിന്നു കാഠ്മണ്ഡുവിലേക്കു വന്ന വിമാനവും ഇതുപോലെ തകര്‍ന്നിരുന്നു.

Keywords: Nepal, Plane Crash, Tribhuvan International Airport, Bangladesh







vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബംഗ്ലാദേശ് വിമാനം നേപ്പാള്‍ തലസ്ഥാനത്തെ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു, 50 മരണം., 17 പേരെ രക്ഷപ്പെടുത്തി