കോട്ടയം: പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും. ഓള്...
കോട്ടയം: പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 26 തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പമ്പുകള്‍ പണിമുടക്കുന്നത്.
പെട്രോള്‍ പമ്പുകളില്‍ രാത്രിപ്പകല് ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ ആവശ്യം.
കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ തലയ്ക്ക് അടിച്ചുവീഴ്ത്തി ഒന്നര ലക്ഷം രൂപ കവര്‍ന്നിരുന്നു. കവര്ച്ചതടയാന് ശ്രമിക്കവെ ഇരുമ്പു കമ്പിക്ക് തലയ്ക്കടിക്കുകയായിരുന്നു. ഇതരസംസ്ഥാനക്കാരാണ് ആക്രമികളെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
COMMENTS