ചെന്നൈ: പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്ത കേസില്‍ സി.ആര്‍.പി.എഫ് ജവാന്‍ സെന്തില്‍കുമാര്‍ അറസ്റ്റിലായി. മദ്യലഹരിയിലാണ് പ്രതിമ തകര്‍ത്തതെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കി. പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെട്ടത് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച ശേഷം കോളേജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യമുണ്ടായത്.
പെരിയാര്‍, ഗാന്ധിജി, അംബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങി നിരവധി പ്രതിമകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നീടുള്ള ദിവസങ്ങളില്‍ തകര്‍ക്കപ്പെട്ടിരുന്നു.
0 thoughts on “ പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍”