Search

നാണവും മാനവുമില്ലാത്ത ആരോപണങ്ങള്‍ കൊണ്ട് തന്നെയും മകനെയും തകര്‍ക്കാനാവില്ല; തുറന്നടിച്ച് പി.സി. ജോര്‍ജ്ജ്

കോട്ടയം: ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരണവുമായി പി. സി. ജോര്‍ജ്ജ്. രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് നിഷയുടെ ആരോപണം.

ആത്മകഥാംശമുള്ള ദി അദര്‍ സൈഡ് ഒഫ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷയുടെ പരാമര്‍ശമുള്ളത്. എന്നാല്‍, ആരാണ് അപമാനിച്ചതെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.

പി.സി. ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്ന പ്രചരണത്തിനിടെയാണ് കെ. എം.മാണിക്കും ജോസ് കെ. മാണിക്കുമെതിരെ രൂക്ഷമായ പരാമര്‍ശവുമായി പി. സി.ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്.

എംപിയുടെ ഭാര്യയെന്ന നിലയില്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ നാണമില്ലെയെന്ന് പി.സി. ജോര്‍ജജ്ജ് ചോദിക്കുന്നു. അപമാനിച്ചു എന്ന് ആരോപിക്കുന്ന സംഭവം നടക്കുന്നത് എട്ടു വര്‍ഷം മുമ്പാണ്. അന്ന് താനും കെ. എം. മാണിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.

അന്ന് ജോസ് കെ. മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും തന്റെ മകന്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചു എന്ന് പറഞ്ഞ ഒരാളുമായി പിന്നീടും സഹകരിച്ച ജോസ് കെ. മാണി എന്തൊരു മനുഷ്യനാണെന്നും പി.സി. ജോര്‍ജ്ജ് ചോദിക്കുന്നു.

ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതിനെപ്പറ്റി മിണ്ടാതിരുന്ന ജോസ് കെ. മാണി ആണും പെണ്ണുമല്ലെന്നു പറയേണ്ടിവരുമെന്നും പി.സി. ജോര്‍ജ്ജ് കുറ്റപ്പെടുത്തി. നാണവും മാനവുമില്ലാത്ത ഇത്തരം ആരോപണങ്ങള്‍  കൊണ്ട് പി.സി.ജോര്‍ജ്ജിനെയും മകനെയും ഒതുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 


Keywords: P.C.George, K.M.Mani, Jose.K.Mani, Kerala.Politics, Kerala Congress



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നാണവും മാനവുമില്ലാത്ത ആരോപണങ്ങള്‍ കൊണ്ട് തന്നെയും മകനെയും തകര്‍ക്കാനാവില്ല; തുറന്നടിച്ച് പി.സി. ജോര്‍ജ്ജ്