ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബാല്‍ക്കോട്ട് മേഖലയില്‍ പാകിസ്ഥാനി സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഗ്രാമീണര്‍ കൊല്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബാല്‍ക്കോട്ട് മേഖലയില്‍ പാകിസ്ഥാനി സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് പട്ടാളം അതിരാവിലെ ബാല്‍ക്കോട്ട് മേഖലയില്‍ അതിര്‍ത്തിയില്‍ ഷെല്ലിംഗ് നടത്തുകയായിരുന്നു.
വെടിവയ്പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്നു ഗ്രാമീണരെ ഒഴിപ്പിക്കുകയാണെന്ന് ജമ്മു കശ്മീര്‍ ഡി ജി പി എസ് പി വൈദ് പറഞ്ഞു.
പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതോടെ മേഖല വീണ്ടും കനത്ത അശാന്തിയിലേക്കു വീഴുകയാണ്.
COMMENTS