ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടു. അതിനാല്‍ നഴ്സുമാര്‍ അവരുടെ...
നഴ്സുമാര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാനാവില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, 2013 ലെ മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം അനുവദിക്കുക എന്നിവയാണ് നഴ്സുമാരുടെ പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവിടുത്തെ നഴ്സുമാര്‍ കഴിഞ്ഞ 197 ദിവസമായി സമരം നടത്തുകയാണ്.
എന്നാല്‍ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറല്ല. മാനേജ്മെന്റ് ഈ കടുത്ത തീരുമാനത്തില്‍ തുടര്‍ന്നാല്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടേണ്ടി വരുമെന്നാണ് സൂചന.
COMMENTS