തിരുവനന്തപുരം: കേരളത്തില്‍ നോക്കുകൂലി ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ട്രേഡ് യൂണിയനുകള്‍. മേയ് ഒന്നു മുതല...
തിരുവനന്തപുരം: കേരളത്തില്‍ നോക്കുകൂലി ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ട്രേഡ് യൂണിയനുകള്‍. മേയ് ഒന്നു മുതല്‍ കേരളം നോക്കൂകൂലി രഹിത സംസ്ഥാനമാകുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്. യോഗത്തില്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാക്കാളും പങ്കെടുത്തു. നോക്കുകൂലി വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജില്ലാ കളക്ടര്‍മാര്‍, എല്ലാ ജില്ലകളിലും മേയ് ഒന്നിനു മുമ്പ് തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം വിളിക്കും.
യന്ത്രവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടമാകുന്നവരെ സഹായിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതതു പ്രദേശത്തെ തൊഴിലാളികള്‍ക്കു തൊഴില്‍ ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോക്കൂകൂലി കേരളത്തിലെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ നഷ്ടമാക്കിയതായി അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ട്രേഡ് യൂണിയനുകള്‍ അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണെന്നും പറഞ്ഞു. ഇത് അവസാനിപ്പാക്കാനുള്ള ശ്രമത്തില്‍ എവ്വാ തൊഴിലാളി സംഘടനകളും സര്‍ക്കാരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Nokkukooli, Kerala, Government

COMMENTS