Search

നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും സി.ബി.ഐ വീണ്ടും സമന്‍സ് അയച്ചു



ന്യൂഡല്‍ഹി: നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും സി.ബി.ഐ വീണ്ടും സമന്‍സ് അയച്ചു. എത്രയും വേഗം അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ഈ കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും സിബിഐ അയയ്ക്കുന്ന നാലാമത്തെ സമന്‍സ് ആണിത്. ഫെബ്രുവരി 19നും 23നും 28നും അയച്ച സമന്‍സിന്‍ മറുപടി പോലും നല്‍കാതെ ഇരുവരും ഒളിവില്‍ ആയിരുന്നു.

പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്നാണ് ഒളിവിലുള്ള സ്ഥലം വെളിപ്പെടുത്താതെ മെഹുല്‍ ചോക്‌സി സി.ബി.ഐയെ അറിയിച്ചത്.  ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമന്‍സ് അയച്ചിരിക്കുന്നത്.  ഇപ്പോള്‍ കഴിയുന്ന രാജ്യത്തുള്ള ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാല്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും സിബിഐ വ്യക്തമാക്കുന്നു.

എന്നാല്‍ ഹൃദ്രോഗത്തിന് ചികിത്സയില്‍ കഴിയുന്നതിനാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തന്നെ അന്വേഷണവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നുമാണ് മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്.

അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്ക് ഗ്യാരന്റി ദുരുപയോഗം ചെയ്ത്
രണ്ട് ബില്ല്യണ്‍ ഡോളറിന്റെ തട്ടിപ്പു കൂടി നീരവ് മോദി നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തി. വ്യാജ കമ്പനികളുടെ പേരില്‍ സംഘടിപ്പിച്ച അനധികൃത വായ്പകളുടെ കൂടുതല്‍ രേഖകളും സി.ബി.ഐക്ക് ലഭിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും സി.ബി.ഐ വീണ്ടും സമന്‍സ് അയച്ചു