മുംബൈ: ബോളിവുഡ് നടന് നരേന്ദ്ര ഝാ (55) അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. ആദ്യമായി മിനി സ്ക്രീനില...
മുംബൈ: ബോളിവുഡ് നടന് നരേന്ദ്ര ഝാ (55) അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
ആദ്യമായി മിനി സ്ക്രീനിലൂടെ അഭിനയരംഗത്തെത്തിയ നരേന്ദ്ര ഝാ പിന്നീട് ഇക്ബാല്‍ ഖാന് സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്നീ ചിത്രങ്ങളിലൂടെ സിനിമയിലെത്തി.
ഒക്ടോബര്‍ 12 ന് പുറത്തിറങ്ങാനിരിക്കുന്ന സാഹോയില്‍ ഝാ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പ്രഭാസാണ് ഇതിലെ നായകന്.
പങ്കജ് താക്കൂറാണ് ഝായുടെ ഭാര്യ.
COMMENTS