ലക്നൗ: സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ മുസാഫര്‍ നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി. 131 കേ...
ലക്നൗ: സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ മുസാഫര്‍ നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി. 131 കേസുകളുടെ വിവരങ്ങള്‍ തേടി യു.പി നിയമവകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറിന് കത്തയച്ചു.
13 കൊലപാതകവും 11 കൊലപാതക ശ്രമങ്ങളും ഉള്‍പ്പെടെയുള്ള കേസുകള്‍ ഇല്ലാതാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേസ് ഡയറി ആവശ്യപ്പെട്ട് മുസാഫര്‍ നഗര്‍ ഷാമിലി ജില്ലാ കളക്ടര്‍മാര്‍ക്ക് നിയമസെക്രട്ടറി കത്തയച്ചു.
കേസ് പിന്‍വലിക്കുന്നതിലെ പൊതുജന താത്പര്യമടക്കം വിശദീകരിച്ച് 13 കാരണങ്ങളാണ് നിയമസെക്രട്ടറി കളക്ടറോട് ചോദിച്ചത്. കളക്ടര്‍ കത്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അയച്ചു. മുസാഫര്‍ നഗറിലേയും ഷാമിലിയിലേയും ഖാപ്പ് നേതാക്കളും ബി.ജെ.പി എം.പി സഞ്ജീവ് ബല്യാണും ബുധാന എം.എല്‍.എ ഉമേഷ് മാലിക്കും മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.
COMMENTS