തിരുവനന്തപുരം: എം.പി വീരേന്ദ്ര കുമാര്‍ തന്നെ ഇടത് സ്വതന്ത്രനായി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ജനതാദള്‍ തീരുമാനിച്ചു. ഇന്ന് കൂടിയ പ...
തിരുവനന്തപുരം: എം.പി വീരേന്ദ്ര കുമാര്‍ തന്നെ ഇടത് സ്വതന്ത്രനായി
രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ജനതാദള്‍ തീരുമാനിച്ചു. ഇന്ന് കൂടിയ പാര്‍ട്ടി പാലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് സെക്രട്ടറി ഷേഖ് പി ഹാരിസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീരേന്ദ്ര കുമാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.
ഇടതുമുന്നണിയില്‍ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മുന്നണി യോഗത്തിലെങ്കിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷേഖ് പി ഹാരിസ് പറഞ്ഞു. ജെ.ഡി.എസുമായി ലയന സാധ്യത നിലവില്‍ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS