കൊച്ചി: വിദേശികള്‍ക്ക് നിയമപരമല്ലാതെ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമ...
കൊച്ചി: വിദേശികള്‍ക്ക് നിയമപരമല്ലാതെ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇത്തരക്കാരെ പിടികൂടാനായി ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രത്യേക പരിശോധനകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ലൈസന്‍സ് ഇല്ലാതെ കൊച്ചിയില്‍ വാഹനമോടിക്കുന്ന വിദേശികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാതെ കാറുകളും ബൈക്കുകളും വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും.
വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇങ്ങനെയൊരു നടപടിക്ക് അധികൃതര്‍ ഒരുങ്ങുന്നത്. സൈക്കിള്‍ മുതല്‍ എസ്.യു.വി വരെയുള്ള വാഹനങ്ങള്‍ ആണ് ഇവര്‍ വാടകയ്ക്കു നല്‍കുന്നത്. കൂടുതലും വിദേശികളാണ് ആവശ്യക്കാര്‍ എന്നതിനാല്‍ ചില ഹോംസ്റ്റേകളും കാറുകളും ബൈക്കുകളും വാടകയ്ക്ക് നല്‍കുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ അനുവാദം ഇല്ലാതെ നിരവധി സ്ഥാപനങ്ങളാണ് വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ അധികവും ഫോര്‍ട്ട് കൊച്ചിയിലാണ്. കൊച്ചിയില്‍ രണ്ടു സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ അനുവാദം ഉള്ളതെന്നു മട്ടാഞ്ചേരി ജോയിന്റ് ആര്.ടി.ഒ അറിയിച്ചു.
ഇത്തരത്തിലുള്ള ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് അഞ്ചു വാഹനങ്ങള്‍ എങ്കിലും സ്വന്തമായി വേണം. ഒരു ഓഫീസും ഈ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും ഉള്ള സൗകര്യവും ആവശ്യമാണ്. നിലവില്‍ എവിഎസ് കാര്‍സ്, ട്രാന്‍സ് കാര്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഈ ലൈസന്‍സ് ഉള്ളത്. കറുത്ത നമ്പര്‍ നിറത്തില്‍ മഞ്ഞ അക്കങ്ങള്‍ എഴുതിയ നമ്പര്‍ പ്ലേറ്റുകളാവും ലൈസന്‍സ് ഉള്ളവയ്ക്ക് ഉണ്ടാവുക.

COMMENTS