Search

കീഴാറ്റൂര്‍ സമരത്തെ കുറിച്ച് നിതിന്‍ ഗഡ്കരിയോട് ചോദിക്കാന്‍ മന്ത്രി ജി. സുധാകരന്‍

കൊച്ചി: കീഴാറ്റൂര്‍ സമരത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്ന് മന്ത്രി ജി. സുധാകരന്‍. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലയില്‍മെന്റ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ മാറ്റമില്ലാതെ പിണറായി സര്‍ക്കാര്‍ അംഗീകരിച്ചു എന്നേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

ദേശീയപാത അതോറിറ്റിയാണ് ദേശീയപാത നിര്‍മ്മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലയിന്‍മെന്റാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സമരരംഗത്തുള്ള മുഴുവന്‍ വയല്‍ക്കിളികളും ജോലിയില്ലാത്ത കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി പരിഹസിച്ചു. കീഴാറ്റൂരില്‍ സമരം ചെയ്യാനെത്തിയിരിക്കുന്നത് വിഎം സുധീരനും ഷാനിമോള്‍ ഉസ്മാനുമൊക്കെയാണ്. ഇന്നേവരെ ഒരു സമരമെങ്കിലും വിജയിപ്പിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നത്, കീഴാറ്റൂര്‍ സമരമല്ല. സമരവുമായി ബന്ധപ്പെട്ട് യാതൊരു പ്രതിസന്ധിയും സിപിഎമ്മിനില്ലെന്ന് സുധാകരന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ തന്നെ അതു പരിഹരിച്ചോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനു പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ടെന്നും മന്ത്രി പറഞ്ഞു.


Keywords: Minister, G. Sudhakaran, Keezhattoor, Kerala, Union minister



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കീഴാറ്റൂര്‍ സമരത്തെ കുറിച്ച് നിതിന്‍ ഗഡ്കരിയോട് ചോദിക്കാന്‍ മന്ത്രി ജി. സുധാകരന്‍