ന്യൂഡല്‍ഹി: ദയാവധത്തിന് ഉപോധികളോടെ സുപ്രീംകോടതി അനുമതി നല്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന്...
ന്യൂഡല്‍ഹി: ദയാവധത്തിന് ഉപോധികളോടെ സുപ്രീംകോടതി അനുമതി നല്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചതെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തില്‍ പിന്നീട് അവര്‍ ഒരുമിക്കുകയായിരുന്നു.
കോമണ്‍ കോസ് എന്ന സംഘടന നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഇത്തരമൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
മരണ താത്പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പുള്ള രോഗികള്‍ക്കാണ് ദയാവധം അനുവദിക്കുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖയും കോടതി പുറപ്പെടുവിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവോടെ രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.
COMMENTS