വടകര: പുലര്‍ച്ചെ റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ശല്യപ്പെടുത്തുന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ചെമ്മരത്തൂര്‍ സ്വദേശി...
വടകര: പുലര്‍ച്ചെ റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ശല്യപ്പെടുത്തുന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ചെമ്മരത്തൂര്‍ സ്വദേശിയായ മുപ്പതുകാരനാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. എന്നാല്‍, രാത്രി വരെ ഇയാളുടെ പേരുവെളിപ്പെടുത്തുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ആളെ തിരിച്ചറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തിട്ടും ഇയാളുടെ പേരു പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
നിരവധി സ്ത്രീകള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ട്. അവരില്‍ ഒരു പെണ്‍കുട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതി നിലനില്‍ക്കുമ്പോഴാണ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുന്നത്. പരാതി നല്കിയ പെണ്‍കുട്ടി സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ സിദ്ധാശ്രമത്തിനു മുമ്പില്‍ വച്ചാണ് രണ്ടു സ്ത്രീകളെ ഇയാള്‍ കയറിപ്പിടിച്ചത്. സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
അക്രമത്തിന് ഇരയായ സ്ത്രീകള്‍ ആദ്യം പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. അക്രമികളെ രക്ഷപെടുത്താന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം.
Keywords: Police, arrest, crime, Kozhikkodu

COMMENTS