റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ നാലാം കേസില്‍ 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്...
റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ നാലാം കേസില്‍ 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഏതാണ്ട് തുലാസിലായി.
റാഞ്ചി പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ലാലു ഇപ്പോള്‍ തന്നെ ജയിലിലാണ്.
വ്യാജ ബില്ലുകള്‍ നല്കി ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇന്നു വിധി വന്നിരിക്കുന്നത്. ഏഴ് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയുമെന്നായിരുന്നു ആദ്യം വാര്‍ത്ത വന്നത്. പിന്നീടാണ് ഇതു 14 വര്‍ഷമെന്നു തിരുത്തപ്പെട്ടത്.
ഈ കേസില്‍ പ്രതിയായിരുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 19 പേര് കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു.
വ്യാജ ബില്ലുകള്‍ നല്കി 1995-1996 കാലയളവിലാണ് ട്രഷറിയില്‍ നിന്നു പണം പിന്‍വലിച്ചത്.
മൊത്തം ആറു കേസുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ വിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ കുംഭകോണക്കേസില്‍ 2013ല്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു.
അന്നു രണ്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അങ്ങനെ അദ്ദേഹം പുറത്തിറങ്ങുകയായിരുന്നു.
മൂന്നര വര്‍ഷമായിരുന്നു രണ്ടാം കേസിലെ ശിക്ഷ. 1991-1994 കാലത്ത് ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ വഴി 89 ലക്ഷം രൂപ പിന്‍വലിച്ച കേസാണത്.
അഞ്ചുവര്‍ഷം തടവുശിക്ഷയാണ് മൂന്നാം കേസില്‍ ലഭിച്ചത്. ചായ്ബസ ട്രഷറിയില്‍ നിന്ന് 1991-92 കാലത്ത് വ്യാജരഖ നല്കി 33.67 കോടി രൂപ പിന്‍വലിച്ചെന്നായിരുന്നു കേസ്. അന്ന് 7.10 ലക്ഷം രൂപ മാത്രം പിന്‍വലിക്കാനായിരുന്നു അനുമതി.
ഇതേസമയം, ജയിലില്‍ അച്ഛന്റെ ജീവന് അപകടത്തിലാണെന്ന് ലാലുവിന്റെ മകനും ബീഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആരോപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപിയും ലാലുവിന്റെ ജീവനെടുക്കാന്‍ മടിക്കില്ലെന്ന് തേജസ്വി ആരോപിച്ചു.
Keywords: Lalu Prasad Yadav, Fodder Scam, Crime
COMMENTS