തിരുവനന്തപുരം: വീട്ടില്‍ത്തന്നെ ചെലവു കുറഞ്ഞ, നിലവാരമുള്ള മെഡിക്കല്‍ ലബോറട്ടറി പരിശോധനാസൗകര്യം നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പിക്ടുഹീ...
തിരുവനന്തപുരം: വീട്ടില്‍ത്തന്നെ ചെലവു കുറഞ്ഞ, നിലവാരമുള്ള മെഡിക്കല്‍ ലബോറട്ടറി പരിശോധനാസൗകര്യം നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പിക്ടുഹീല്‍ എന്ന സ്റ്റാര്‍ട്ടപ്പ് രൂപം നല്കി. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ, കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന പിക്ടുഹീല്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ലഭ്യമാക്കിയിട്ടുള്ള സേവനം ഉടന്‍ കൊച്ചിയിലേയ്ക്ക് വ്യാപിപ്പിക്കും.
വിവിധ രോഗപരിശോധനാസൗകര്യങ്ങളുള്ള ലാബുകളുടെ പട്ടികയും പരിശോധനാ നിരക്കും പിക്ടുഹീല്‍.കോം എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി ലഭിക്കും. ഇതില്‍നിന്നും ഏറ്റവും ചെലവുകുറഞ്ഞ ലാബിനെ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. വീട്ടില്‍ത്തന്നെ പരിശോധന ആഗ്രഹിക്കുന്നവര്‍ക്ക് തൊട്ടടുത്ത ലാബില്‍നിന്ന് ഡിസ്കൗണ്ടോടെ പരിശോധനാസൗകര്യവും ആപ്പ് വഴി തിരഞ്ഞെടുക്കാം.
സമയവും പണവും ലാഭിക്കാന്‍ സഹായിക്കുന്ന ആപ്പ് വഴി എവിടെയിരുന്നും ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ കാണാനുള്ള സൗകര്യവും ലഭിക്കും. ചികില്സാപരമായ പ്രശ്നങ്ങളെ സാങ്കേതികവിദ്യയുടെയും പുതിയ ആശയങ്ങളുടെയും സഹായത്തോടെ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് പിക്ടുഹീല്‍ സ്ഥാപകന്‍ ശ്രീ. പ്രശാന്ത് പീതാംബരന് പറഞ്ഞു. രോഗികള്‍ക്കും ലാബുകള്‍ക്കും ഈ ആപ്പ് പ്രയോജനകരമാണ്. നിരക്കുകള്‍ താരതമ്യം ചെയ്ത് ഏറ്റവും മികച്ച ലാബ് സൗകര്യം കണ്ടെത്താം. വെബ്സൈറ്റ് /ആപ്പ് വഴി പരിശോധനകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് നടത്താം.
നിശ്ചിത നിലവാരവും മികച്ച പരിശോധനാസൗകര്യവുമുള്ള ലാബുകളാണ് പട്ടികയിലുള്പ്പെടുത്തിയിരിക്കുന്നതെന്നും ശ്രീ. പ്രശാന്ത് അറിയിച്ചു. വീട്ടില്‍ത്തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച രീതിയില്‍ ലാബ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം.
വ്യത്യസ്ത ലാബ് സൗകര്യങ്ങള്‍ നിരീക്ഷിച്ച് സ്വതന്ത്ര തീരുമാനമെടുക്കുന്ന രോഗികളെ മുന്നില്‍ക്കണ്ടാണ് ആപ്പ് ആവിഷ്കരിച്ചത്. തൈറോയ്ഡ,് പ്രമേഹം തുടങ്ങിയ രോഗപരിശോധനകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ രണ്ടുമാസം കൂടുമ്പോള്‍ നടത്തുന്ന ഒട്ടേറെ രോഗികള്‍ക്ക് ഈ ആപ്പ് ആശ്വാസമാകും.
പിക്ടുഹീല്‍/വെബ്സൈറ്റ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന പരിശോധനകള്‍ക്ക് ഇളവ് ലഭ്യമാക്കാന്‍ ലാബുകളുമായി ധാരണയുമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ 70 ശതമാനം ചികില്‍സയും ലാബ് പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണു നടക്കുന്നത്.
Keywords: Pick2heal, Medical Lab,
COMMENTS