ആലപ്പുഴ: ചേര്‍ത്തല കെ.വി.എം എന്‍ജിനീയറിംഗ് കോളേജ് അടച്ചുപൂട്ടാനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക നഷ്ടം മൂലം കോളേജ് നടത്തിക്കൊണ്ടുപോകാന്‍ സാ...
ആലപ്പുഴ: ചേര്‍ത്തല കെ.വി.എം എന്‍ജിനീയറിംഗ് കോളേജ് അടച്ചുപൂട്ടാനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക നഷ്ടം മൂലം കോളേജ് നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ഭാവിയെപ്പറ്റി അവര്‍ ഒന്നും പറയുന്നുമില്ല. സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കോളേജ് പൂട്ടുമ്പോള്‍ സര്‍വകലാശാലയാണ് കുട്ടികളുടെ പഠനത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു കോളേജ് പൂട്ടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ താത്പര്യപ്പെടുന്ന കോളേജിലേക്ക് അവരെ മാറ്റണമെന്ന നിയമം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. എന്നാല്‍ ഇതുവരെ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ കോളേജ് പൂട്ടുന്നതിനെക്കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ല.
കോളേജ് പൂട്ടുന്നതിനെതിരെ നാളെ മുതല്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
COMMENTS