മുംബൈ: സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈ നഗരത്തില്‍ എത്തി. നാസികില്‍ നി...
മുംബൈ: സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈ നഗരത്തില്‍ എത്തി. നാസികില്‍ നിന്നും 180 കിലോമീറ്ററോളം കാല്‍നടയായിട്ടാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം അറിയിക്കാന്‍ എത്തിയത്.
രാത്രിയോടെ നഗരത്തിലെത്തിയ പ്രവര്‍ത്തകര്‍ ആസാദ് മൈതാനത്തില്‍ പ്രതിഷേധം നടത്തുകയാണ്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്.
ഈ സമരത്തിന് കൂടുതല്‍ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്നലെ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.
ഇന്ന് മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി കര്‍ഷക നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.
COMMENTS