കൊല്ലം: മാനക്കേടിന്റെ കലാമേളയായി മാറിയ കേരള സര്‍വകലാശാല കലോത്സവത്തില്‍ സീരിയല്‍ നടി മഹാലക്ഷ്മിയെ ഒഴിവാക്കി മാര്‍ ഇവാനിയോസ് കോളജിലെ രേഷ്മ...
കൊല്ലം: മാനക്കേടിന്റെ കലാമേളയായി മാറിയ കേരള സര്‍വകലാശാല കലോത്സവത്തില്‍ സീരിയല്‍ നടി മഹാലക്ഷ്മിയെ ഒഴിവാക്കി മാര്‍ ഇവാനിയോസ് കോളജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ അപ്പീല്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
സീരിയല്‍ നടിക്കു വേണ്ടി മത്സരഫലം അട്ടിമറിച്ചതായി വലിയ ആക്ഷേപമുയര്‍ന്നിരുന്നു.
കലാതിലകമാക്കാന്‍ വേണ്ടി മഹാലക്ഷ്മിക്ക് വിധികര്‍ത്താക്കള്‍ അനര്‍ഹമായി മാര്‍ക്ക് നല്‍കിയെന്ന് മറ്റുള്ളവര്‍ ആരോപിച്ചു. മത്സരാര്‍ത്ഥികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പട്ടങ്ങളെല്ലാം മാറിമറിയുകയായിരുന്നു.
കുച്ചിപ്പുടിയില്‍ ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ ക്രൈസ്റ്റ് നഗര്‍ കോളജിലെ ദിവ്യയായിരുന്നു ഒന്നാം സ്ഥാനത്ത്. പിന്നീട് അപ്പീല്‍ മുഖേനെ മഹാലക്ഷ്മി ഒന്നാ സ്ഥാനത്തെത്തി. അപ്പോള്‍ ഒന്നാം സ്ഥാനക്കാരിയായ ദിവ്യ ലിസ്റ്റില്‍ നിന്നുതന്നെ പുറത്തായി!
കഥാപ്രസംഗ മത്സരത്തില്‍ ആദ്യം ഒന്നാം സ്ഥാനം നേടിയ മെറില്‍ കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവിടെയും നടി ഒന്നാം സ്ഥാനത്തേയ്ക്കു കയറിവന്നു.
ഇതോടെ, യുവജനോത്സവ വേദി ആകെ അലങ്കോലമായി മാറി. നടിയെ തിലകമാക്കാന് കള്ളക്കളി നടന്നതായി ഏതാണ്ട് വ്യക്തമാവുകയും ചെയ്തു. ഇതാണ് വന്‍ വിവാദത്തിനിടയാക്കിയത്.
Keywords: Kerala University, Youth Festival, Reshma, Mahalakshmi
COMMENTS