മുസാഫറാബാദ്: പാക് അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന് പട്ടാളം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും മറ്റ്...
മുസാഫറാബാദ്: പാക് അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന് പട്ടാളം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങി.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് നടപ്പാക്കുന്ന ആക്രമണപദ്ധതികള്‍ക്ക് ഇവിടുത്തെ ജനതയെ മനുഷ്യകവചമാക്കുന്നു എന്നതാണ് അവരുടെ ആരോപണം. ഇന്ത്യയുമായി അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടാവുമ്പോള്‍ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലുമായി പാക് അധിനിവേശ കാശ്മീരിലെ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത്.
പ്രതിഷേധക്കാര്‍ക്ക് നേരെ പാകിസ്ഥാന് പ്രദേശിക പൊലീസ് ബാറ്റണ്‍ ചാര്‍ജിംഗും വെടിവയ്പ്പും നടപ്പാക്കിയതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ 70 വര്‍ഷമായി തങ്ങളോട് വിവേചനപരമായ സമീപനമാണ് പാകിസ്ഥാന് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ഇവിടുത്തുകാരുടെ പരാതി. ഇവിടുത്തെ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലും ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് പാക് പൊലീസും ആര്‍മിയും സ്വീകരിച്ചുവരുന്നതെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു.
COMMENTS