മുംബൈ: അജയ് ദേവ്ഗണും കാജോളും വീണ്ടും ഒന്നിക്കുമോയെന്നുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അജയ് ദേവ്ഗണ് രംഗത്ത് എത്തി. സ്റ്റീരിയോ ടൈപ...
മുംബൈ: അജയ് ദേവ്ഗണും കാജോളും വീണ്ടും ഒന്നിക്കുമോയെന്നുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അജയ് ദേവ്ഗണ് രംഗത്ത് എത്തി. സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളെ തങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് ഒരുമിക്കാന്‍ വൈകുന്നതെന്നാണ് അജയ് ദേവ്ഗണ് പറയുന്നത്.
മുമ്പ് തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നതും സ്റ്റീരിയോ ടൈപ് കഥാപാത്രങ്ങളായിരുന്നില്ല. വെല്ലുവിളിയുയര്‍ത്തുന്നതും ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിലും മാത്രമേ ഞങ്ങള്‍ ഒരുമിക്കുന്നതില്‍ കാര്യമുള്ളു.
ഞങ്ങുടെ തുടക്കത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുണ്ട്. പ്യാര് തു ഹോന ഹേ പോലുള്ള സിനിമകളില്‍. കാജോളിനൊപ്പം സിനിമ ചെയ്യാന്‍ തീര്‍ച്ചയായും ആഗ്രഹമുണ്ട്. കാജോളിനോട് ചോദിച്ചാലും ഇതേ ഉത്തരമായിരിക്കും കിട്ടുക. കാരണം ഞങ്ങള്‍ വിവാഹിതരായിട്ടു തന്നെ ഇരുപത് വര്‍ഷത്തോളമായതിനാല്‍ തന്നെ സാധാരണ പോലുള്ള ഒരു പ്രണയകഥയില്‍ കാര്യമില്ലെന്ന് അജയ് ദേവ്ഗണ് പറയുന്നു.
COMMENTS