Search

രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ആലപ്പുഴ ജില്ലയില്‍ കാഹളധ്വനി

ആലപ്പുഴ: രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ആലപ്പുഴ ജില്ലയില്‍ കാഹളധ്വനി എന്ന പരിപാടി സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്കെതിരെയാണ് ആലപ്പുഴ ജില്ലയിലെ സ്ത്രീകള്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

നാളെ  രാവിലെ ജില്ലയിലെ എല്ലാ പ്രധാന കവലകളിലും അണിനിരക്കുന്ന വനിതകള്‍ വിസില്‍ മുഴക്കി ദിനാഘോഷത്തിന് തുടക്കം കുറിക്കും. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹികനീതി വകുപ്പ്, ആരോഗ്യവകുപ്പ്, ദേശീയാരോഗ്യദൗത്യം, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് വനിതാദിനാഘോഷം നടപ്പാക്കുന്നത്.

സേഫ്ടിപിന്നുകളും പെപ്പര്‍ സ്‌പ്രേയും ഒഴിവാക്കി യാത്രകളില്‍ വിസില്‍ ആയിരിക്കും ഇനി സ്ത്രീകളുടെ കരുത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ടി.വി.അനുപമ വിസില്‍ മുഴക്കി ഉദ്ഘാടനം ചെയ്യും. ഇതേസമയം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിസില്‍ മുഴക്കം ഉയരും. ഇതുകേട്ടെത്തുന്നവര്‍ക്ക് വനിത സംരക്ഷനിയമവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ആലപ്പുഴ ജില്ലയില്‍ കാഹളധ്വനി