തിരുവനന്തപുരം; വിതുരയിലെ വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങ് തടയാന്‍ ദേവസ്വം മന്ത്രി കടകംപ...
തിരുവനന്തപുരം; വിതുരയിലെ വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങ് തടയാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. മന്ത്രിയുടെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യത്വരഹിതമായ ഈ ആചാരത്തിനെതിരെ നടപടിയെടുക്കുമെന്ന കാര്യം അദ്ദേഹം അറിയിച്ചത്.
മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന പ്രാകൃതമായ ഈ ആചാരം ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിനാകെ അപമാനമാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
നരബലിയും മൃഗബലിയും പോലുള്ള അനാചാരങ്ങള്‍ കേരളത്തില്‍ ഇല്ലാതാക്കിയതാണെന്നും അത്തരം ദുരാചാരങ്ങളുടെ തിരിച്ചു വരവിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രാകൃതവും മനുഷ്യത്വരഹിതവുമായ ഈ പ്രവൃത്തി എന്തു വില കൊടുത്തും തടയണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിയോടും ജില്ലാ കളക്ടറോടും ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. ഈ അനാചാരത്തിന് ഒരു വര്‍ഗ്ഗീയ സംഘടനയുടെ പിന്തുണയുണ്ടെന്നാണ് അറിവായ വിവരമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ സിറിഞ്ച് വഴി രക്തം എടുത്ത് ആ രക്തം കൊണ്ട് കാളീവിഗ്രഹം കുളിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.
COMMENTS