ന്യൂഡല്‍ഹി: സേവനത്തിനിടെ മരണമടയുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിര...
ന്യൂഡല്‍ഹി: സേവനത്തിനിടെ മരണമടയുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി.
വിദ്യാഭ്യാസ ആനൂകൂല്യമെന്ന നിലയില്‍ മാസം തോറും അനുവദിച്ചിരുന്ന 10000 രൂപയുടെ പരിധിയിയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. കൂടാതെ സൈനിക സേവനത്തിടെ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും കേന്ദ്രം വഹിക്കും. 3400 കുട്ടികള്‍ക്കായി 5 കോടി രൂപയാണ് വിദ്യാഭ്യാസത്തിനായി ചെലവ് വരുന്നത്. മിലിറ്ററി ഓഫീസേഴ്സ് റാങ്കിന് താഴെയുള്ളവരുടെ മക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
സര്‍ക്കാര്‍ സ്കൂളുകളിലോ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലോ സൈനിക സ്കൂളുകളിലോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്കൂളുകളിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ ആനുകൂല്യത്തിനായി പരിഗണിക്കുക.
1971 ലെ യുദ്ധത്തിന് ശേഷമാണ് വിദ്യാഭ്യാസ പദ്ധതിക്ക് വേണ്ടിയുളള ശുപാര്‍ശ ശമ്പള കമ്മീഷന് നല്‍കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ആനുകൂല്യം മാസത്തില്‍ 10000 മായി നിജപ്പെടുത്തിയത്.
COMMENTS