തിരുവനന്തപുരം: ചക്ക ഇന്നു മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം എന്ന പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ...
തിരുവനന്തപുരം: ചക്ക ഇന്നു മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം എന്ന പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്പന്നങ്ങളില് നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്ത് വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണ്ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.
പ്രതിവര്‍ഷം 32 കോടി ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 600 കോടി രൂപയുടെ ചക്ക ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാധ്യത മുന്നില്‍ കണ്ട് ചക്ക സംസ്കരിച്ച് കയറ്റി അയച്ച് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
COMMENTS