മുംബയ്: അഭിനയ ജീവിതത്തില്‍ ഐശ്വര്യ റായ് തന്റെ 20 വിജയവര്‍ഷങ്ങള്‍ തികയ്ക്കുന്നു. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെ സിനിമാലോകത്ത് എത്തി...
മുംബയ്: അഭിനയ ജീവിതത്തില്‍ ഐശ്വര്യ റായ് തന്റെ 20 വിജയവര്‍ഷങ്ങള്‍ തികയ്ക്കുന്നു. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെ സിനിമാലോകത്ത് എത്തിയ ഐശ്വര്യ 44-ാം വയസ്സിലും നന്നേ ചെറുപ്പമായി മുന്‍നിരയില്‍ തന്നെയുണ്ട്. അഭിനയജീവിതത്തില്‍ 20 വര്‍ഷം തികയ്ക്കുന്ന ഐശ്വര്യക്ക് ആശംസകള്‍ അറിയിച്ച് നടി രേഖ അടക്കമുള്ളവര്‍ രംഗത്തെത്തി.
നീ ഒരു പുഴ പോലെയാണ്. എവിടെ പോകണമെന്ന് ആശിക്കുന്നുവോ അവിടെത്തെന്നെ ഒഴുകിയെത്തുന്നു. ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. എന്നിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നു എന്നും മായാജാലം തുടരട്ടെയെന്നും വികാരനിര്‍ഭരമായ വാക്കുകളില്‍ ആശംസിച്ച് ആഷിന് നടി രേഖ സ്നേഹത്തോടെ കത്തു നല്കി.
1994 ലാണ് ലോകസുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. മണിരത്നം ചിത്രത്തിലൂടെ നടന് മോഹന്‍ലാലിന്റെ നായികയായിട്ടാണ് അഭിനയലോകത്ത് എത്തിയത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും മിന്നുംതാരമായി ഐശ്വര്യ തിളങ്ങി.
അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം തുടര്‍ന്ന ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്കി അധികം വൈകാതെ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി. ഇപ്പോള്‍ തന്റെ നാല്‍പ്പത്തിനാലാം വയസ്സിലും യുവതാരങ്ങളെ പോലും പിന്തള്ളി ഐശ്വര്യ റായ് വെള്ളിത്തിരയില്‍ തുടരുന്നു. ഈയടുത്ത സമയത്ത് ഐശ്വര്യ നടത്തിയ ഫോട്ടോ ഷൂട്ട് യുവതാരങ്ങളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.
അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ഫന്നെ ഖാന് ആണ് ഐശ്വര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇതില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കന്ന ഐശ്വര്യയ്ക്കൊപ്പം അനില്‍ കപൂറും രാജ്കുമാര് റാവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച എവരിബഡി ഫെയ്മസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രമാണ് ഫന്നെ ഖാന്.
COMMENTS