ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഐ.എസ്സില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികള്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് പടന്ന തൃക്കരിപ്പൂര്‍...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഐ.എസ്സില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികള്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് പടന്ന തൃക്കരിപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നയാളും കൊല്ലപ്പെട്ടു.
അമേരിക്കയുടെ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐ.എസ് ക്യാമ്പില്‍ യു.എസ് വ്യോമസേന ബോംബാക്രമണം നടത്തുകയായിരുന്നു.
അതേസമയം കാസര്‍ഗോഡ് നിന്നും ഐ.എസില്‍ ചേരാന്‍ പോയവരെ കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്ര ഏജന്‍സികളില്‍ നിന്നും വിവരം ലഭിച്ചതായി ഡിജിപി അറിയിച്ചു.
COMMENTS