പൂനെ: ഇനി മുതല്‍ ഡീസലും ആവശ്യക്കാരുടെ വീട്ടുമുറ്റത്തെത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷ...
പൂനെ: ഇനി മുതല്‍ ഡീസലും ആവശ്യക്കാരുടെ വീട്ടുമുറ്റത്തെത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതിയ പദ്ധതിയുമായി വന്നിരിക്കുന്നത്.
ഇപ്പോള്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ തുടങ്ങിയ പദ്ധതി അധികം താമസിയാതെ രാജ്യം മൊത്തം നടപ്പാക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ തീരുമാനം. ഗ്രാമങ്ങളിലും ദൂരെ ദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ഇന്ധനം കിട്ടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഐ.ഒ.സി അറിയിച്ചു.
ടാങ്കറും പമ്പുകളിലെ പോലെ മീറ്ററുകളുമുള്ള വാഹനമാണ് ആവശ്യക്കാര്‍ക്ക് ഡീസല്‍ എത്തിക്കുന്നത്. എന്നാല്‍ പമ്പില്‍ നിന്നും കിട്ടുന്ന വില തന്നെയാണോ ഡീസലിന് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
COMMENTS