കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതക്കാരും മുസ്ലിങ്ങളും തമ്മില്‍ ...
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതക്കാരും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതുമൂലം നിരവധി കടകളും വീടുകളും തകര്‍ന്നിരുന്നു.
സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ ടൂറിസ്റ്റ് കേന്ദ്രമായ കാന്‍ഡിയാണ് കലാപത്തിന്റെ പ്രധാന കേന്ദ്രം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
ഒരു സിംഹള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായത്. ഇതേ തുടര്‍ന്ന് ആള്‍ക്കൂട്ടം ഒരു കട തീയിട്ട് നശിപ്പിച്ചിരുന്നു.
COMMENTS