ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പുതിയ ഹര്‍ജിയുമായി ഹാദിയയുടെ അച്ഛന് അശോകന് സുപ്രീംകോടതിയിലെത്തി. തന്റെ മകള്‍ മുസ്ലിമായതില് തനിക്ക് എതിര്‍പ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പുതിയ ഹര്‍ജിയുമായി ഹാദിയയുടെ അച്ഛന് അശോകന് സുപ്രീംകോടതിയിലെത്തി. തന്റെ മകള്‍ മുസ്ലിമായതില് തനിക്ക് എതിര്‍പ്പില്ലെന്നും തീവ്രവാദികള്‍ക്കൊപ്പം ചേരുന്നതിനെയാണ് ചോദ്യംചെയ്യുന്നതെന്നും അശോകന് അറിയിച്ചു.
മകളുടെ സുരക്ഷയിലാണ് ആശങ്കയെന്നും അശോകന് അറിയിച്ചു.
ഹാദിയ അടക്കം 350 ഓളം പേരെ യെമനിലേക്ക് കടത്തിക്കൊണ്ടുപോകാനായി ശ്രമം നടന്നിരുന്നെന്നും എന്നാല്‍ കേരള പൊലീസിന്റെ ഓപ്പറേഷന് പീജിയന്‍ നടപടി കാരണം അത് തടസ്സപ്പെടുകയായിരുന്നെന്നും അശോകന് കോടതിയില്‍ വെളിപ്പെടുത്തി.
ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ശ്രമങ്ങളെപ്പറ്റി സി.ബി.ഐയ്ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും അശോകന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കേസ് വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും.
COMMENTS