തിരുവനന്തപുരം: വയല്‍കിളികളെ വീണ്ടും ആക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഇത്തവണ വയല്‍ക്കിളികളെ എരണ്ടകളെന്നാണ് മന്ത്രി സംബോധന ...
തിരുവനന്തപുരം: വയല്‍കിളികളെ വീണ്ടും ആക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഇത്തവണ വയല്‍ക്കിളികളെ എരണ്ടകളെന്നാണ് മന്ത്രി സംബോധന ചെയ്തത്. എരണ്ടകള്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍ കൊത്തിക്കൊണ്ടു പോകും. അതുപോലെയാണ് വയല്ക്കിളികളെന്നാണ് മന്ത്രി പറഞ്ഞത്. നിയമസഭയില്‍ ദേശീയപാത സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി എരണ്ട പ്രയോഗം നടത്തിയത്.
നേരത്തെ കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന് നല്കിയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി സമരക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചത്.
ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് കീഴാറ്റൂരില്‍ സമരത്തിന് വന്നിരിക്കുന്നതെന്നും നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല, ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവയ്ക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല. പ്രക്ഷോഭകാരികള്‍ വയല്‍ കിളികളാണോ അതോ വയല്‍ കഴുകന്‍മാരാണോയെന്ന് തെളിയട്ടെ എന്നുമാണ് ജി.സുധാകരന് നേരത്ത പറഞ്ഞിരുന്നത്.
COMMENTS