പുനലൂര്‍: കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരെ അവഹേളിച്ചുകൊണ്ട് കെ.ബി.ഗണേഷ്കുമാര് എം.എല്‍.എ നടത്തിയ പ്രസംഗം വിവാദമാകുന്നു. ജോലിചെയ്ത കാലത്തെ...
പുനലൂര്‍: കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരെ അവഹേളിച്ചുകൊണ്ട് കെ.ബി.ഗണേഷ്കുമാര് എം.എല്‍.എ നടത്തിയ പ്രസംഗം വിവാദമാകുന്നു. ജോലിചെയ്ത കാലത്തെ കര്‍മ്മഫലം കൊണ്ടാണ് പെന്ഷന് ഇപ്പോള്‍ കിട്ടാത്തതെന്നായിരുന്നു പ്രസംഗത്തിനിടെ കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരെ ഗണേഷ് കുമാര്‍ പരിഹാസിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുന്ഗതാഗതമന്ത്രികൂടിയായ ഗണേഷ് കുമാര്‍. ഈ പ്രസംഗത്തിന്റെ വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്ഷന് കിട്ടാതിരിക്കുന്നതു കര്‍മ്മഫലമാണെന്നാണ് ഗണേഷ് പറഞ്ഞിരുന്നത്. ജീവിതത്തിന്റെ മുക്കാല്‍പങ്കും കെ.എസ്.ആര്.ടി.സിയെ സേവിച്ച ജീവനക്കാര്‍ക്കെതിരെയുള്ള ഗണേഷിന്റെ പരിഹാസം വലിയ വിമര്‍ശനങ്ങള്‍ക്കാണു വഴിതെളിച്ചിരിക്കുന്നത്.
കെ.എസ്.ആര്.ടി.സിയെ രക്ഷപ്പെടുത്താന്‍ കടമയുള്ള മുന്‍മന്ത്രി തന്നെ പെന്‍ഷന്‍കാരെ അവഹേളിക്കുന്നത് ശരിയല്ലെന്ന് പെന്‍ഷന്‍കാര്‍ വിമര്‍ശനമുന്നയിക്കുന്നു.

COMMENTS