കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും കണ്ണ...
കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും കണ്ണടയും ആക്രമി നശിപ്പിച്ചു. അതിനുശേഷം അക്രമിച്ചയാള്‍ സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തിയവര്‍ സംഭവം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഉടന്‍ തന്നെ ഇയാളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
COMMENTS